“നെയ്മർ ഗ്രൗണ്ടിൽ ചതിയൻ ആണ്”

ബ്രസീൽ ഫുട്ബോൾ താരം നെയ്മറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സ്പാനിഷ് ദേശീയ ടീം പരിശീലകൻ ഡെൽ ബോസ്കൊ. നെയ്മർ ചതിയനാണ് എന്നാണ് ഡെൽ ബോസ്കോ പറഞ്ഞത്. നെയ്മർ തന്നെ സംബന്ധിച്ചെടുത്തോളം ലോകത്തെ മികച്ച താരങ്ങളിൽ ഒന്നാണ്. ഇപ്പോൾ ഉള്ള മികച്ച അഞ്ചു താരങ്ങളെ എടുത്താൽ നെയ്മർ അതിൽ എന്തായാലും ഉണ്ടാകും അദ്ദേഹം പറഞ്ഞു.

പക്ഷെ ഗ്രൗണ്ടിൽ ഇറങ്ങിയാൽ നെയ്മർ ചതിയനാണ്. വിജയിക്കൻ വേണ്ടി വഞ്ചന ചെയ്യാൻ നെയ്മറിന് മടിയില്ല. ഒരുപാട് തവണ ഡൈവ് ചെയ്യുകയാണ് നെയ്മറിന്റെ പ്രധാന ആയുധം എന്നും ഡെൽ ബോസ്കൊ പറഞ്ഞു. നെയ്മറിന്റെ ചതി കരിയറിൽ മുഴുവൻ കൂടെ ഉണ്ട് എന്നും അദ്ദേഹം ബാഴ്സലോണ വിട്ട് പി എസ് ജിയിൽ എത്തിയതും അത്തരമൊരു ചതിയിലൂടെ ആണെന്നും ഡെൽ ബോസ്കോ പറഞ്ഞു.