ജയിലിൽ ഒരുമാസം, ഇനിയും ജാമ്യം ലഭിക്കാതെ റൊണാൾഡീനോ

- Advertisement -

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീനോ ഇന്നലെയോടെ പരാഗ്വേ ജയിലിൽ ഒരു മാസം പൂർത്തിയാക്കി. താരത്തിന് ഇനിയും ജാമ്യം ലഭിച്ചില്ല. കൊറൊണാ വൈറസ് പരാഗ്വേയിലും പരക്കുന്ന അവസരത്തിൽ റൊണാൾഡീനോയുടെ പുറത്തേക്കുള്ള വരവ് പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

ജാമ്യത്തിനായുള്ള നടപടികൾ ഒന്നും കൊറോണ കാരണം ഇപ്പോൾ നടക്കുന്നില്ല. താരം ആറു മാസം പരാഗ്വേ ജയിലിൽ തന്നെ കഴിയേണ്ടി വരും എന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിന് ആയിരുന്നു റൊണാൾഡീനോയെ കഴിഞ്ഞ മാസം പരാഗ്വേ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

പാസ്പോർട്ടിൽ റൊണാൾഡീനോ പരാഗ്വേ സ്വദേശിയാണ് എന്ന് കാണിച്ചതാണ് പ്രശ്നമായത്. റൊണാൾഡീനോയും സഹോദരനും പ്രത്യേക ജയിലിൽ ആണ് കഴിയുന്നത്.

Advertisement