കിയെല്ലിനിയും സാൻഡ്രോയും തിരികെയെത്തി

- Advertisement -

എ സി മിലാനെ നേരിടുന്നതിന് മുന്നോടിയായി യുവന്റസ് ടീമിന് ആശ്വാസ വാർത്തകൾ. അവരുടെ രണ്ട് ഡിഫൻഡർമാർ പരിക്ക് മാറി തിരികെയെത്തിയിരിക്കുകയാണ്. ക്യപറ്റൻ കിയെല്ലിനിയും ഫുൾബാക്കായ അലക്സ് സാൻട്രോയുമാണ് കളത്തിൽ തിരികെയെത്തിയത്. ഇരു താരങ്ങളും ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. മിലാനെതിരെ രണ്ട് പേരും ഇറങ്ങും. രണ്ട് ആഴ്ച മുമ്പായിരുന്നു സാൻട്രോയ്ക്ക് പരിക്കേറ്റത്‌.

കിയെല്ലിനി ആണെങ്കിൽ സീസൺ പുനരാരംഭിച്ച ശേഷം ഇതുവരെ ആദ്യ ഇലവനിൽ എത്തിയിരുന്നില്ല. മിലാനെതിരെ സസ്പെൻഷൻ കാരണം ഡി ലിറ്റ് കളിക്കില്ല എന്നതിനാൽ ബൊണൂചിയും കിയെല്ലിനിയും ആദ്യ ഇലവനിൽ സെന്റർ ബാക്കായി ഇറങ്ങും. ഡിലിറ്റ് മാത്രമല്ല ഡിബാലയും മിലാനെതിരെ സസ്പെൻഷൻ കാരണം യുവന്റസ് നിരയിൽ ഉണ്ടാകില്ല.

Advertisement