വിരാടിന്റെയും എബി ഡി വില്ലിയേഴ്സിന്റെയും വിക്കറ്റുകള്‍ നേടുകയെന്നത് ഏറ്റവും വലിയ ആഗ്രഹം

വിരാട് കോഹ്‍ലിയുടെയും എബി ഡി വില്ലിയേഴ്സിന്റെയും വിക്കറ്റുകള്‍ വീഴ്ത്തുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ പേസര്‍ ഉസ്മാന്‍ ഷിന്‍വാരി. പാക്കിസ്ഥാന് വേണ്ടി 17 ഏകദിനവും 16 ടി20യും കളിച്ചിട്ടുള്ള താം എന്നാല്‍ ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്താണ്.

ഇവര്‍ രണ്ട് പേരും ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ്, അതിനാല്‍ തന്നെ അവരുടെ വിക്കറ്റ് നേടുകയെന്നത് ഏതൊരു ബൗളറെപ്പോലെ തന്റെയും വലിയ ആഗ്രഹമാണെന്ന് ഷിന്‍വാരി പറഞ്ഞു.

തന്നെ ഓസ്ട്രേലിയന്‍ ടൂറില്‍ നിന്ന് ഒഴിവാക്കിയതല്ലെന്നും അവിടെ വേറെ ഒരു കോമ്പിനേഷന്‍ ടീം മാനേജ്മെന്റ് പരീക്ഷിക്കുവാന്‍ ആഗ്രഹിച്ചതാണെന്നുമാണ് തന്റെ വിശ്വാസമെന്നും അത് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ നല്ലതിന് വേണ്ടിയുള്ളതാണെന്നും ഷിന്‍വാരി അഭിപ്രായപ്പെട്ടു.