വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18ന് ആരംഭിയ്ക്കും, കേരളത്തിലും ഒരു വേദി പരിഗണനയില്‍

വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18ന് ആരംഭിയ്ക്കുമെന്ന് അറിയിച്ച് ബിസിസിഐ. സയ്യദ് മുഷ്താഖ് അലി ട്രോഫി നടന്ന അതേ വേദികളിലാവും വിജയ് ഹസാരെ ട്രോഫിയും നടക്കാന്‍ പോകുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം. മുംബൈ, ബറോഡ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ബാംഗ്ലൂര്‍ എന്നിവയ്ക്ക് പുറമെ കേരളത്തിലെ ഒരു വേദിയും പരിഗണിക്കപ്പെടുന്നുണ്ട്.

ചെന്നൈയില്‍ ഇന്ത്യ – ഇംഗ്ലണ്ട് പരമ്പര നടക്കുന്നതിനാല്‍ തന്നെ കൊച്ചിയെ മറ്റൊരു വേദിയായി പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് ബിസിസിഐയില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം.

Previous articleഇംഗ്ലണ്ട് പരമ്പരയില്‍ കാണികളെ അനുവദിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചന
Next articleപി.എസ്.ജിയിൽ തന്നെ തുടരണമെന്ന് നെയ്മർ