പി.എസ്.ജിയിൽ തന്നെ തുടരണമെന്ന് നെയ്മർ

ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർ സ്റ്റാർ നെയ്മർ. നിലവിൽ താൻ പി.എസ്.ജിയിൽ ഒരുപാട് സന്തോഷവാൻ ആണെന്നും ഒരുപാടു കാര്യങ്ങളിൽ ഇപ്പോൾ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും നെയ്മർ പറഞ്ഞു. അതുകൊണ്ട് തന്നെ പി.എസ്.ജിയിൽ തന്നെ തുടരാനാണ് തനിക്ക് ഇഷ്ട്ടമെന്നും നെയ്മർ പറഞ്ഞു.

കൂടാതെ മറ്റൊരു പി.എസ്.ജി സൂപ്പർ താരമായ എംബപ്പേയും പി.എസ്.ജിയിൽ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും ഒരുപാട് കാലം ഫുട്ബോൾ കളിക്കുകയും സന്തോഷവാനായിരിക്കുകയും ചെയ്യുകയെന്നത് പ്രധാനപ്പെട്ട കാര്യമെന്നും നെയ്മർ പറഞ്ഞു. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മർ തന്റെ പഴയ ക്ലബായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോവുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ നെയ്മറിന്റെ പുതിയ പ്രതികരണം സൂചിപ്പിക്കുന്നത് താരം പി.എസ്.ജിയിൽ തന്നെ തുടരുമെന്നാണ്.

Previous articleവിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18ന് ആരംഭിയ്ക്കും, കേരളത്തിലും ഒരു വേദി പരിഗണനയില്‍
Next articleപ്രതിരോധ താരത്തെ സ്വന്തമാക്കി ലിവർപൂൾ