ഇംഗ്ലണ്ട് പരമ്പരയില്‍ കാണികളെ അനുവദിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചന

India Test Team Gill Bumra Ashwin Rohit Saha Siraj

ചെപ്പോക്കില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കാണികളെ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് ബിസിസിഐ. ഫെബ്രുവരി 13നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ബിസിസിഐയില്‍ നിന്ന് ഔദ്യോഗികമായ ഒരു അറിയിപ്പും ഇത് സംബന്ധിച്ച് ലഭിച്ചില്ലെങ്കിലും വാക്കാലുള്ള ചര്‍ച്ച ഈ വിഷയത്തില്‍ നടന്നുവെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷന്‍ സെക്രട്ടറി എസ് രാമസ്വാമി വ്യക്തമാക്കി.

ഇംഗ്ലണ്ടും ആദ്യ ടെസ്റ്റുകളില്‍ കാണികളുടെ സാന്നിദ്ധ്യം ആവശ്യമില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ശ്രീലങ്കയിലും സമാനമായ നയം ആണ് ഇംഗ്ലണ്ട് കൈക്കൊണ്ടത്. എന്നാല്‍ ഇപ്പോള്‍ ഇംഗ്ലണ്ട് ടീം വക്താവ് തങ്ങള്‍ക്ക് കാണികളെ അനുവദിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ലെന്നും ബിസിസിഐയുടെ തീരൂമാനത്തെ പിന്തുണയ്ക്കുവാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Previous articleഗോളടിച്ച് മെസ്സിയും ഗ്രീസ്മാനും, ബാഴ്‌സലോണക്ക് ജയം
Next articleവിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18ന് ആരംഭിയ്ക്കും, കേരളത്തിലും ഒരു വേദി പരിഗണനയില്‍