ഒടുവില്‍ അസ്ഗര്‍ അഫ്ഗാന്‍ വീണു, അഫ്ഗാനിസ്ഥാന്‍ അഞ്ഞൂറിനടുത്ത്

Asghar

വിക്കറ്റുകള്‍ കിട്ടാക്കനിയായി മാറിയ സിംബാബ്‍വേ ബൗളര്‍മാര്‍ക്ക് ആശ്വാസമായി അസ്ഗര്‍ അഫ്ഗാന്റെ വിക്കറ്റ്. ഇന്ന് രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ 496/4 എന്ന നിലയില്‍ ആണ്. 174 റണ്‍സ് നേടിയ ഹഷ്മത്തുള്ള ഷഹീദിയും 33 റണ്‍സ് നേടി നാസിര്‍ ജമാലുമാണ് ക്രീസിലുള്ളത്. 68 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയിട്ടുള്ളത്.

164 റണ്‍സ് നേടിയ അഫ്ഗാന്‍ നായകന്റെ വിക്കറ്റ് സിക്കന്ദര്‍ റാസയാണ് നേടിയത്. നാലാം വിക്കറ്റില്‍ ഷഹീദിയുമായി ചേര്‍ന്ന് 307 റണ്‍സിന്റെ പടുകൂറ്റന്‍ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

Previous articleസിഇഒയോട് ലീവില്‍ പോകുവാന്‍ ആവശ്യപ്പെട്ട് ഐസിസി
Next articleഗുജറാത്തിനെ വീഴ്ത്തി ഉത്തര്‍ പ്രദേശ് വിജയ് ഹസാരെ ട്രോഫി ഫൈനലില്‍