വിജയ് ഹസാരെയില്‍ പൃഥ്വി “ഷോ”

Prithvishaw

വിജയ് ഹസാരെ ട്രോഫി സെമിയില്‍ കടന്ന് മുംബൈ. ഇന്ന് സൗരാഷ്ട്ര നല്‍കിയ 285 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈ പൃഥ്വി ഷായുടെ വണ്‍ മാന്‍ ഷോ ഇന്നിംഗ്സിന്റെ ബലത്തില്‍ 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് നേടിയത്.

29 പന്തില്‍ നിന്ന് അര്‍ദ്ധ ശതകവും 67 പന്തില്‍ തന്റെ ശതകവും പൂര്‍ത്തിയാക്കി പൃഥ്വി ഷായെ പിടിച്ചുകെട്ടാനാകാതെ സൗരാഷ്ട്ര ബൗളര്‍മാര്‍ പതറിയപ്പോള്‍ മുംബൈ 41.5 ഓവറില്‍ വിജയം കരസ്ഥമാക്കി. 123 പന്തില്‍ 185 റണ്‍സ് നേടിയ പൃഥ്വി ഷാ 21 ഫോറും 7 സിക്സുമാണ് മത്സരത്തില്‍ നേടിയത്.

75 റണ്‍സ് നേടിയ യശസ്വി ജൈസ്വാലിനെ പുറത്താക്കി ജയ്ദേവ് ഉനഡ്കട് ആണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്തത്. 238 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ആദിത്യ താരെ 20 റണ്‍സുമായി പൃഥ്വിയ്ക്കൊപ്പം വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

Previous articleവമ്പന്‍ അട്ടിമറി, ലോക റാങ്കിംഗില്‍ 16ാം നമ്പര്‍ താരത്തെ വീഴ്ത്തി ശരത് കമാല്‍
Next articleയൂറോ കപ്പിന് ശേഷം ലോ ജർമൻ പരിശീലകൻ സ്ഥാനം ഒഴിയും