മനീഷ് പാണ്ഡെയും കെ.എൽ രാഹുലും തിളങ്ങി, കർണാടകക്ക് ജയം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയുടെയും അർദ്ധ സെഞ്ചുറി നേടിയ കെ.എൽ രാഹുലിന്റെയും പ്രകടനത്തിന്റെ പിൻബലത്തിൽ ഛത്തീസ്ഗഢിനെ 79 റൺസിന് തോൽപ്പിച്ച് കർണാടക. ബെംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കർണാടക 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 285 റൺസാണ് എടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ഛത്തിസ്ഗഢ് 206 റൺസിന് എല്ലാവരും ഓൾ ഔട്ടായി.

കർണാടകക്ക് വേണ്ടി കെ.എൽ രാഹുൽ 81 റൺസും മനീഷ് പാണ്ഡെ 142 റൺസുമെടുത്തു. ഛത്തീസ്ഗഢിന് വേണ്ടി പുനീത് ടാറ്റയും ശശാങ്ക് സിങ്ങും 2 വിക്കറ്റ് വീതം വീഴ്ത്തി. 286 റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ ഛത്തീസ്ഗഡ് 44.4 ഓവറിൽ 206 ന് എല്ലാവരും പുറത്താവുകയായിരുന്നു. ഛത്തീസ്ഗഡിന് വേണ്ടി അമൻദീപ് ഖാരെ 43 റൺസും ശശാങ്ക് ചന്ദ്രശേഖർ 42 റൺസുമെടുത്ത് പുറത്തായി. കർണാടകക്ക് വേണ്ടി പ്രസിതും ശ്രേയസ് ഗോപാലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.