ഫിറ്റ്നസ് പ്രശ്നങ്ങൾ തീരാതെ ബാഴ്‌സലോണ, ഫിർപ്പോയും പുറത്ത്

ബാഴ്സലോണയിലെ പരിക്ക് നിരയിലേക്ക് ജൂനിയർ ഫിർപ്പോയും. ഇന്ന് പരിശീലനത്തിന് ഇടയിൽ പരിക്കേറ്റ താരത്തിന് ഇന്നത്തെ ഇന്റർ- ബാഴ്സലോണ മത്സരത്തിൽ കളിക്കാനാവില്ല. ബാഴ്സലോണ ഇക്കാര്യം ഔദ്യോഗികമായി സ്ഥിതീകരിച്ചു.

കാലിൽ പേശിയിലാണ് താരത്തിന് പരിക്ക് പറ്റിയത്. പക്ഷെ എത്ര ദിവസം താരം പുറത്ത് ഇരിക്കേണ്ടി വരുമെന്ന് ബാഴ്സ സ്ഥിതീകരിച്ചിട്ടില്ല. ലെഫ്റ്റ് ബാക്കായ ഫിർപ്പൊ ബെറ്റിസിൽ നിന്ന് കഴിഞ്ഞ ട്രബ്‌സ്ഫർ വിൻഡോയിൽ ആണ് ക്യാമ്പ് ന്യൂവിൽ എത്തിയത്. ബാഴ്സയുടെ ഒന്നാം നമ്പർ ലെഫ്റ്റ് ബാക്കായ ആൽബ നേരത്തെ പരിക്കേറ്റ് പുറത്താണ്. ഇതോടെ ഇന്ന് ഇന്ററിന് എതിരെ സെമെഡോ, റോബർട്ടോ എന്നിവരിൽ ഒരാളെ ലെഫ്റ്റ് ബാക്കിൽ കളിപ്പിക്കാനാണ് സാധ്യത.

Previous article“ബയേണെതിരായ പരാജയം മറികടക്കാൻ ടീം ഒറ്റക്കെട്ടായി നിൽക്കണം”
Next articleമനീഷ് പാണ്ഡെയും കെ.എൽ രാഹുലും തിളങ്ങി, കർണാടകക്ക് ജയം