ഓപ്പണിങ് തനിക്ക് ചേരുമെന്ന് രോഹിത് ശർമ്മ

ഏതു ഫോർമാറ്റിൽ ആയാലും ഓപ്പണിങ് ബാറ്റ് ചെയുന്നത് തനിക്ക് ചേരുമെന്ന് ഇന്ത്യൻ താരം രോഹിത് ശർമ്മ. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു രോഹിത് ശർമ്മ. മത്സരത്തിൽ 115 റൺസോടെ പുറത്താവാതെ നിന്ന രോഹിത് ശർമയുടെ ബാറ്റിങ്ങിന്റെ പിൻബലത്തിൽ ഇന്ത്യ ആദ്യ ദിനം വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 202 റൺസ് എന്ന നിലയിലാണ്.

തന്റെ കളിയുടെ ശൈലി ഓപ്പണിങ് ബാറ്റസ്മാന് ചേർന്നതാണെന്നും പാഡ് കെട്ടിയതിന് ശേഷം നേരെ പോയി ബാറ്റ് ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്നും കാത്തിരിക്കുന്നത് ഇഷ്ട്ടമല്ലെന്നും രോഹിത് ശർമ്മ പറഞ്ഞു. ന്യൂ ബോൾ ചെയ്യുന്ന ബൗളർമാരെ നേരത്തെ അറിയാമെന്നും അതുകൊണ്ടുതന്നെ കളി മെനയാൻ എളുപ്പമാണെന്നും രോഹിത് ശർമ്മ പറഞ്ഞു. ആറാം സ്ഥാനത്ത് ബാറ്റ് ചെയ്യുമ്പോൾ പന്ത് റിവേഴ്‌സ് സിങ് ചെയ്യുമെന്നും ഫീൽഡിങ് സ്ഥാനങ്ങൾ ഒക്കെ വ്യതാസമുണ്ടാവും, ഇത്തരം കാര്യങ്ങൾ എല്ലാം മനസ്സിൽ വെച്ച് വേണം ബാറ്റ് ചെയ്യാൻ എന്നും രോഹിത് പറഞ്ഞു.

Previous articleമനീഷ് പാണ്ഡെയും കെ.എൽ രാഹുലും തിളങ്ങി, കർണാടകക്ക് ജയം
Next articleശ്രീലങ്കയ്ക്ക് എതിരെ പാകിസ്താന് അഞ്ച് വിക്കറ്റ് വിജയം, സീരീസ് സ്വന്തം