അര്‍ദ്ധ ശതകം തികച്ച് ജലജ് സക്സേന, കേരളത്തിന്റെ ഇന്നിംഗ്സ് ഇഴഞ്ഞ് നീങ്ങുന്നു

വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനെതിരെ വേഗതയില്ലാതെ കേരള ബാറ്റിംഗ്. 33 ഓവര്‍ പിന്നിടുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 124/2 റണ്‍സാണ് ടീം നേടിയിട്ടുള്ളത്. 61 റണ്‍സുമായി ജലജ് സക്സേനയും 16 റണ്‍സുമായി സഞ്ജു സാംസണുമാണ് ക്രീസില്‍ നില്‍ക്കുന്നത്. വിഷ്ണു വിനോദ്(25), രോഹന്‍ പ്രേം(12) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാര്‍.

ബംഗാളിനു വേണ്ടി കനിഷ്ക് സേത്ത്, ആമീര്‍ ഗാനി എന്നിവര്‍ ഓരോ വിക്കറ്റാണ് ഇതുവരെ നേടിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡി മരിയക്ക് ഹാട്രിക്, ഫ്രഞ്ച് കപ്പിൽ പി.എസ്.ജിക്ക് ജയം
Next articleU13 ഐ ലീഗ്, DSK ശിവജിയൻസിക്കെതിരെ എം എസ് പിയുടെ സെവനപ്പ്!!!