ജവാന്മാരുടെ കുടുംബത്തിന് സഹായഹസ്തവുമായി വിദർഭയും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറാനി ട്രോഫി വിജയികൾക്ക് ലഭിച്ച തുക പുൽവാമയിലെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാന്മാരുടെ കുടുംബത്തിന് നൽകാൻ തീരുമാനിച്ച് വിദർഭ. പ്രതിഫലമായി ലഭിച്ച 10 ലക്ഷം രൂപയാണ് വിദർഭ കഴിഞ്ഞ ദിവസം തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാന്മാരുടെ കുടുംബത്തിന് നൽകാൻ തീരുമാനിച്ചത്.

സമ്മാനദാന ചടങ്ങിനിടെ വിദർഭ ക്യാപ്റ്റൻ ഫായിസ് ഫൈസലാണ് സമ്മാനത്തുക ജവാന്മാരുടെ കുടുംബത്തിന് നൽകുന്ന കാര്യം അറിയിച്ചത്.  നിലവിലെ ചാംപ്യൻമാരായ വിദർഭ റെസ്റ്റ് ഓഫ് ഇന്ത്യയെ തോൽപ്പിച്ചാണ് ഇറാനി ട്രോഫി ജേതാക്കളായത്. ആദ്യ ഇന്നിങ്സിൽ നേടിയ ലീഡിന്റെ പിൻബലത്തിലാണ് വിദർഭ ജേതാക്കളായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് തീവ്രവാദി ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ഭടന്മാർ കൊല്ലപ്പെട്ടത്.