ഹാര്‍ദ്ദിക്കിനെ നാലാം നമ്പറിൽ ഉള്‍പ്പെടുത്തുവാന്‍ സാധിക്കുമെങ്കിൽ ഇന്ത്യ അത് ചെയ്യണം – ഡാനിയേൽ വെട്ടോറി

ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യ ഇത്തവണ ടീമിന്റെ ബാറ്റിംഗ് ലൈനപ്പിൽ നേരത്തെയാണ് ഇറങ്ങിയിരുന്നത്. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ആറാം നമ്പറില്‍ ഇറങ്ങിയിരുന്ന താരത്തിന് ഗുജറാത്തിൽ പുതിയ റോളായിരുന്നു ഏറ്റെടുക്കേണ്ടിയിരുന്നത്. അതാകട്ടേ താരം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയിൽ ഹാര്‍ദ്ദിക്കിനെ ഇന്ത്യ നാലാം നമ്പരിൽ ഉള്‍പ്പെടുത്തണമെന്നാണ് ഡാനിയേൽ വെട്ടോറി അഭിപ്രായപ്പെട്ടത്. ഇന്ത്യ നിലവിൽ ഋഷഭ് പന്ത്, ശ്രേയസ്സ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് ഈ റോളിൽ പരീക്ഷിച്ചിട്ടുള്ളത്. സൂര്യകുമാര്‍ പരിക്കേറ്റതിനാൽ തന്നെ താരത്തെ നാലാം നമ്പറിൽ ഉപയോഗിക്കാവുന്നതാണെന്നും വെട്ടോറി വ്യക്തമാക്കി.

എന്നാൽ തനിക്ക് തോന്നുന്നത് ഇന്ത്യ ഹാര്‍ദ്ദിക്കിനെ അ‍ഞ്ചാം നമ്പറിൽ ഉള്‍പ്പെടുത്തുമെന്നാണെന്നും വെട്ടോറി വ്യക്തമാക്കി.