ചെൽസി വിടാൻ ഉറച്ച് അലോൺസോ, ബാഴ്സലോണ ശ്രമങ്ങൾ തുടരുന്നു

20220601 010920

ചെൽസിയിടെ സ്പാനിഷ് ലെഫ്റ്റ് ബാക്ക് മാർകോസ് അലോൺസോയെ സ്വന്തമാക്കാനുള്ള ബാഴ്സലോണയുടെ ശ്രമങ്ങൾ തുടരുന്നു. അലോൺസോയുമായി ബാഴ്സലോണ കരാർ ധാരണയിൽ എത്തി എങ്കിലും ചെൽസിയുമായി ധാരണയിൽ എത്താൻ ബാഴ്സലോണക്ക് ആയിട്ടില്ല. ചെൽസി 20മില്യൺ യൂറോക്ക് മുകളിലാണ് അലോൺസോയ്ക്ക് ആയി ആവശ്യപ്പെടുന്നത്. എന്നാൽ ബാഴ്സലോണ അത്ര തുക നൽകാൻ തയ്യാറല്ല.

അലോൺസോ ബാഴ്സലോണയിലേക്ക് പോകാൻ മാത്രമാണ് ആഗ്രഹിക്കുന്നത്. 31കാരനായ താരം 2016ൽ ആണ് ചെൽസിയിൽ എത്തുന്നത്. ചെൽസിക്ക് ഒപ്പം 6 കിരീടങ്ങൾ നേടിയിട്ടുണ്ട്. മുമ്പ് റയൽ മാഡ്രിഡിനായും അലോൺസോ കളിച്ചിട്ടുണ്ട്. 2023ൽ അലോൺസോയുടെ ചെൽസിയിലെ കരാർ അവസാനിക്കും.