“തന്റെ സ്വപ്ന ക്ലബാണ് ബാഴ്സലോണ, ഈ ക്ലബ് വിടാൻ ആഗ്രഹിക്കുന്നില്ല” – ഡിയോങ്

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിക്കുന്ന ഫ്രാങ്കി ഡിയോങ് താൻ ബാഴ്സലോണയിൽ തന്നെ തുടരാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് ആവർത്തിച്ചു. ബാഴ്സലോണ തന്റെ സ്വപ്ന ക്ലബ് ആണെന്നും ഈ ക്ലബ് വിടാൻ താൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല എന്നും ഡിയോങ് പറഞ്ഞു. ക്ലബ് ഇതുവരെ തന്നോട് ഒന്നും പറഞ്ഞിട്ടില്ല. എന്റെ മുന്നിൽ ഒരു പ്രൊപോസലും വെച്ചിട്ടും ഇല്ല. ഡിയോങ് പറഞ്ഞു.

താനും മാഞ്ചസ്റ്റർ യുണൈറ്റഡ് ടെൻ ഹാഗും തമ്മിൽ സംസാരിക്കുന്നതിനെ കുറിച്ച് താൻ ഒന്നും പറയില്ല എന്നും ടെൻ ഹാഗ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് 80 മില്യണോളം ഡി യോങ്ങിനായി വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാഴ്സലോണ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നതും അയാക്സ് പരിശീലകനായ ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള വരവും ഡിയൊങിനെ സ്വന്തമാക്കാൻ ആകുമെന്ന പ്രതീക്ഷ മാഞ്ചസ്റ്റർ യുണൈറ്ഡിന് ഇപ്പോഴും നൽകുന്നുണ്ട്. 24കാരനായ ഡിയോങ് 2019 മുതൽ ബാഴ്സലോണക്ക് ഒപ്പം ഉണ്ട്.