ഒല്ലി റോബിൻസൺ ഇന്ത്യയ്ക്കെതിരെ കളിക്കണം – മൈക്കൽ വോൺ

Ollierobinson
- Advertisement -

എഡ്ജ്ബാസ്റ്റണിലെ ടീമില്‍ നിന്ന് ഇംഗ്ലണ്ട് അന്വേഷണവിധേയമായി ഒല്ലി റോബിൻസണെ സസ്പെന്‍ഡ് ചെയ്തെങ്കിലും താരം ഇന്ത്യയ്ക്കെതിരെയുള്ള അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ തിരികെ എത്തണമെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കൽ വോൺ. ഉദ്ഘാടന മത്സരത്തിൽ ഏഴ് വിക്കറ്റ് രണ്ടിന്നിംഗ്സിലായി നേടിയെങ്കിലും എട്ട് വര്‍ഷം മുമ്പത്തെ റേസിസ്റ്റ്, സെക്സിസ്റ്റ് ട്വീറ്റുകള്‍ക്ക് താരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇംഗ്ലണ്ട് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

താരം പക്വതയില്ലാത്ത പ്രായത്തിലെ നടപടിയ്ക്ക് മാപ്പ് പറ‍‍‍ഞ്ഞുവെങ്കിലും ഇംഗ്ലണ്ട് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിക്കുകയും താരത്തിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഒല്ലി റോബിന്‍സൺ ഇംഗ്ലണ്ടിന് വേണ്ടി തിരികെ ടെസ്റ്റ് ടീമിലേക്ക് എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അത് സംഭവിക്കേണ്ടത് തന്നെയാണെന്നും വോൺ പറ‍ഞ്ഞു.

ഇപ്പോൾ ബോര്‍ഡ് എടുത്ത നടപടി ശരിയാണെങ്കിലും സ്ഥിരം വിലക്ക് ശരിയായ നടപടിയല്ലെന്നും താരത്തിനെ ഇന്ത്യയ്ക്കെതിരെയുള്ള മത്സരങ്ങള്‍ക്ക് പരിഗണിക്കണമെന്നും വോൺ വ്യക്തമാക്കി.

Advertisement