ഐസിസിയിലെ ഏറ്റവും പുതിയ അംഗത്തെ അറിയാം

യുഎസ്എ ക്രിക്കറ്റിനെ ഐസിസിയിലെ ഏറ്റവും പുതിയ അംഗമായി തിരഞ്ഞെടുത്തു. ഐസിസിയ്ക്ക് കീഴിലുള്ള ക്രിക്കറ്റ് കളിയ്ക്കുന്ന 105ാമത്തെ രാജ്യമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ക്രിക്കറ്റ്. അസോസ്സിയേറ്റ് രാജ്യമാകുന്ന 93ാമത്തെ രാജ്യമാവും ഇതോടെ യുഎസ്എ. കഴിഞ്ഞ 18 മാസത്തെ ശ്രമ ഫലങ്ങളുടെ ഭാഗമായാണ് ഈ നേട്ടമെന്നും യുഎസ്എ ക്രിക്കറ്റിന്റെ ബോര്‍ഡ് ചെയര്‍ പരാഗ് മാറത്തെ പറഞ്ഞു.

ഒക്ടോബറിലാണ് പരാഗ് മാറത്തെ യുഎസ്എ ക്രിക്കറ്റിന്റെ ചെയര്‍ ആയി എത്തുന്നത്. യുഎസ്എസിഎയെ 2017ല്‍ രാജ്യത്തെ ക്രിക്കറ്റിന്റെ ഉന്നമനത്തിനായി ഫലപ്രദമായ ഒന്നും ചെയ്യാത്തതിനാല്‍ പുറത്താക്കിയ ശേഷമാണ് യുഎസ്എ ക്രിക്കറ്റ് രൂപം കൊള്ളുന്നത്.