മുഹമ്മദ് സലാ – ആഫ്രിക്കൻ പ്ലേയർ ഓഫ് ദി ഇയർ

- Advertisement -

ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ സ്റ്റാർ മുഹമ്മദ് സലാ തുടർച്ചയായ രണ്ടാം തവണയും ആഫ്രിക്കയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. ലിവർപൂളിൽ സലായുടെ സഹതാരമായ മാനെ, ആഴ്സണലിന്റെ ഗാബണീസ് സൂപ്പർ സ്ട്രൈക്കർ പിയറി എമറിക് ഒബ്മയാങ്ങ് എന്നിവരെ പിന്തഌള്ളിയാണ് സലാ ഈ നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷം മികച്ച പ്രകടനമാണ് ഈജിപ്തിനും ലിവർപൂളിനും വേണ്ടി സലാ കാഴ്ച്ചവെച്ചത്. ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്താനും ഈജ്പിതിനൊപ്പം റഷ്യൻ ലോകകപ്പിൽ കളിക്കാനും താരത്തിനായി. ബിബിസിയുടെ ആഫ്രിക്കൻ ഫുട്ബോളർ അവാർഡ് നേടിയ സലാ തന്നെയായിരിക്കും ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ നൽകുന്ന അവാർഡ് സ്വന്തമാക്കുക എന്ന് ഏകദേശമുറപ്പായിരുന്നു. കഴിഞ്ഞ സീസണിൽ ലിവർപൂളിനായി 44 ഗോളുകൾ അടിച്ച‌ മുഹമ്മദ് സലാ ഈ സീസണിൽ 13 ഗോളുകളും നേടിയിട്ടുണ്ട്. നാപോളിയെ തകർത്ത് ലിവർപൂളിനെ നോക്കൗട്ടിൽ രക്ഷിച്ച ഗോളടിച്ചതും സലായയിരുന്നു.

മുൻ ഡോർട്ട്മുണ്ട് താരമായ ഒബ്മയാങ്ങിനിത് വീണ്ടും നഷ്ടത്തിന്റെ വർഷമാണ്. തുടർച്ചയായ അഞ്ചാം തവണയും ടോപ്പ് ത്രീയിൽ സെലെക്റ്റ് ചെയ്യപ്പെടുന്നത്. 2015ൽ ഈ നേട്ടം സ്വന്തമാക്കാനും ഓബയ്ക്കായി. കഴിഞ്ഞ വർഷം സലാക്ക് പിന്നിലായി രണ്ടാമതായിരുന്നു മാനേയുടെ സ്ഥാനം. ഇത്തവണയും മാനേയെ കടന്ന് സലാ അവാർഡ് നേടി.

വനിതാ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് റണ്ണേഴസ് അപ്പായ സൗത്താഫ്രിക്കയുടെ ക്രിസ്റ്റ്യാന തേമ്പി ഗാട്ലാനയാണ് വനിതാ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടത്.

Advertisement