അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഉപുൽ തരംഗ

Upul Tharanga Srilanka
- Advertisement -

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീലങ്കൻ ഓപ്പണർ ഉപുൽ തരംഗ. 36കാരനായ തരംഗ 2019ലെ ശ്രീലങ്കയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് അവസാനമായി ശ്രീലങ്കക്ക് വേണ്ടി കളിച്ചത്. എല്ലാ മികച്ച കാര്യങ്ങൾക്കും ഒരു അവസാനം ഉണ്ടാവുമെന്ന് പറഞ്ഞാണ് ഉപുൽ തരംഗ ക്രിക്കറ്റിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

ഏകദിന ക്രിക്കറ്റിൽ ശ്രീലങ്കക്ക് വേണ്ടി 235 മത്സരങ്ങൾ കളിച്ച ഉപുൽ തരംഗ 33.74 ആവറേജോടെ 6951 റൺസ് നേടിയിട്ടുണ്ട്. 15 സെഞ്ച്വറികളും 37 അർദ്ധ സെഞ്ച്വറികളും ഇതിൽ ഉൾപെടും. ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കക്ക് വേണ്ടി 31 മത്സരങ്ങൾ കളിച്ച താരം 1754 റൺസും നേടിയിട്ടുണ്ട്. ശ്രീലങ്കക്ക് വേണ്ടി ടി20 26 മത്സരങ്ങൾ കളിച്ച ഉപുൽ തരംഗ 407 റൺസും ടി20യിൽ നേടിയിട്ടുണ്ട്.

Advertisement