അപരാജിത് കുതിപ്പ് തുടർന്ന് റിയൽ കാശ്മീർ ലീഗിൽ ഒന്നാമത്

20210223 183314
- Advertisement -

ഐലീഗിൽ റിയൽ കാശ്മീരിന്റെ അപരാജിത് കുതിപ്പ് തുടരുന്നു. ഇന്ന് ഐസാളിനെ നേരിട്ട റിയൽ കാശ്മീർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു കാശ്മീരിന്റെ വിജയം. ക്യാപ്റ്റൻ റോബേർട്സന്റെ ഇരട്ട ഗോളുകൾ കാശ്മീരിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.

26ആം മിനുട്ടിൽ ഫനായി ആണ് ഐസാളിന് ലീഡ് നൽകിയത്. തുടക്കത്തിൽ നന്നായി കളിച്ച ഐസ ലീഡ് നേടിയ ശേഷം കളി മറന്നു. 35ആം മിനുട്ടിൽ ലുക്മാന്റെ ഗോളിൽ കാശ്മീർ സമനില പിടിച്ചു. റോബേർട്സണായിരുന്നു അസിസ്റ്റ്. ഇതിനു ശേഷം കൂടുതൽ ആക്രമിച്ചു കളിച്ച കാശ്മീർ 56ആം മിനുട്ടിൽ റോബേർട്സന്റെ ഗോളിലൂടെ ആദ്യമായി ലീഡ് എടുത്തു. പിന്നാലെ 72ആം മിനുട്ടിൽ റോബേർട്സൺ തന്നെ മൂന്ന് പോയിന്റ് ഉറപ്പിച്ച മൂന്നാം ഗോളും നേടി. ഈ വിജയം റിയൽ കാശ്മീരിനെ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചു. ലീഗിൽ 9 മത്സരങ്ങളിൽ നിന്ന് ക്കി പോയിന്റാണ് കാശ്മീരിന് ഉള്ളത്‌. ഒരു മത്സരം പോലും കാശ്മീർ ഈ സീസണിൽ പരാജയപ്പെട്ടിട്ടില്ല. ഇനി ഒരു മത്സരം മാത്രമാണ് ലീഗിൽ ആദ്യ ഘട്ടത്തിൽ അവശേഷിക്കുന്നത്.

Advertisement