തിരുവനന്തപുരത്തിന് കിട്ടേണ്ടത് ഇനി ലക്നൗവില്‍, ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയുടെ വേദിയായി

- Advertisement -

തിരുവനന്തപുരത്തിന് അനുവദിച്ച് കിട്ടിയ ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യന്‍ വനിതകളുടെ പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് പുതിയ വേദി. ലക്നൗ ആണ് ഇനി ഈ എട്ട് മത്സരങ്ങള്‍ക്കും വേദിയാകുക. അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തില്‍ മത്സരം നടത്താനാകില്ല എന്ന് അറിയിച്ചതോടെയാണ് ബിസിസിഐ വേദി മാറ്റത്തിനെക്കുറിച്ച് ചിന്തിച്ചത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഉടമകള്‍ സ്റ്റേഡിയം സൈനിക റിക്രൂട്ട്മെന്റ് റാലിയ്ക്കായി അനുവദിച്ച് നല്‍കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.

മത്സരങ്ങള്‍ മാര്‍ച്ച് 7ന് ആരംഭിക്കും. മാര്‍ച്ച് 7, 10, 12, 14, 17 തീയ്യതികളില്‍ ഏകദിനങ്ങളും മാര്‍ച്ച് 20, 22, 24 തീയ്യതികളില്‍ ടി20 മത്സരങ്ങളും നടക്കും.

Advertisement