മെല്‍ബേണില്‍ ഓസ്ട്രേലിയന്‍ നിരയില്‍ മാറ്റങ്ങളുണ്ടാവില്ലെന്ന് ജസ്റ്റിന്‍ ലാംഗര്‍

Justinlanger

മെല്‍ബേണില്‍ ഇന്ത്യയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ നിരയില്‍ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്ന് പറഞ്ഞ് മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. അവസാന നിമിഷത്തെ നിര്‍ബന്ധിത മാറ്റങ്ങളൊന്നുമില്ലെങ്കില്‍ അഡിലെയ്ഡില്‍ ഇന്ത്യയെ മുട്ടുകുത്തിച്ച അതേ ഇലവന്‍ തന്നെ രണ്ടാം ടെസ്റ്റിലും ഇറങ്ങുമെന്ന് ലാംഗര്‍ വ്യക്തമാക്കി.

രണ്ടാം ടെസ്റ്റിലും ഡേവിഡ് വാര്‍ണര്‍ കളിക്കില്ല എന്നുറപ്പായതോടു കൂടി ജോ ബേണ്‍സും മാത്യു വെയിഡും തന്നെ ഓസ്ട്രേലിയയ്ക്കായി ഓപ്പണ്‍ ചെയ്യുമെന്ന് ലാംഗര്‍ അറിയിച്ചു. ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ വിജയം നേടിയ ടീമില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോള്‍ നിലവില്‍ ഇല്ലെന്നും ജസ്റ്റിന്‍ ലാംഗര്‍ അഭിപ്രായപ്പെട്ടു.

Previous articleആഴ്സണൽ റിലഗേഷൻ ലെവൽ ആണ് എന്ന് ബിഗ് സാം
Next articleലീഗ് കപ്പ് സെമിയിൽ മാഞ്ചസ്റ്റർ ഡാർബി