ലീഗ് കപ്പ് സെമിയിൽ മാഞ്ചസ്റ്റർ ഡാർബി

ലീഗ് കപ്പ് സെമി ഫൈനലിൽ ഇത്തവണ ഒരു ആവേശ പോരാട്ടമാകും നടക്കുക. രണ്ട് മാഞ്ചസ്റ്റർ ടീമുകളും ആണ് ഫൈനൽ തേടി നേർക്കുനേർ വരിക. ജനുവരി ആദ്യ വാരം നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ വെച്ചാകും മത്സരം നടക്കുക്ക. രണ്ടാഴ്ച മുമ്പ് ഇരു ടീമുകളും പ്രീമിയർ ലീഗിൽ നേർക്കുനേർ വന്നിരുന്നു.

അന്ന് ഗോൾ രഹിത സമനിലയിൽ ആണ് കളി അവസാനിച്ചത്. രണ്ട് ടീമുകളുൻ ഗംഭീര ഫോമിലാണ് ഉള്ളത് എന്നതു കൊണ്ട് തന്നെ മികച്ച ഒരു മത്സരം കാണാൻ ഫുട്ബോൾ പ്രേമികൾക്ക് ആയേക്കും. എവർട്ടണെ തോൽപ്പിച്ച് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് കപ്പ് സെമിയിൽ എത്തിയത്‌. ആഴ്സണലിനെ തോൽപ്പിച്ച് ആയിരുന്നു സിറ്റിയുടെ വരവ്. രണ്ടാം സെമിയിൽ സ്പർസും ചാമ്പ്യൻഷിപ്പ് ക്ലബായ ബ്രെന്റ്ഫോർഡും ആണ് ഏറ്റുമുട്ടുന്നത്.

Previous articleമെല്‍ബേണില്‍ ഓസ്ട്രേലിയന്‍ നിരയില്‍ മാറ്റങ്ങളുണ്ടാവില്ലെന്ന് ജസ്റ്റിന്‍ ലാംഗര്‍
Next articleഈസ്സ് ബംഗാൾ വിട്ട് ലിംഗ്ദോഹ് ഒഡീഷയിൽ