ഉമേഷ് യാദവ് ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുന്നു

ഇംഗ്ലണ്ടിനെതിരെയുള്ള അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശര്‍ദ്ധുല്‍ താക്കൂറിന് പകരം ഇന്ത്യന്‍ സ്ക്വാഡിലേക്ക് ഉമേഷ് യാദവ് തിരികെ എത്തുന്നു. ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ കളിച്ച താരം പിന്നീട് പരിക്കേറ്റ് പുറത്തിരിക്കുകയായിരുന്നു.

കെഎല്‍ രാഹുലിനെയും സ്ക്വാഡില്‍ ‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലാണ് ഇനിയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളും നടക്കുക. ഉമേഷ് യാദവ് ഫിറ്റ്നെസ്സ് ടെസ്റ്റിന് ശേഷം മാത്രമാകും ഇന്ത്യന്‍ സ്ക്വാഡിനൊപ്പം ചേരുക.

ഫെബ്രുവരി 24ന് ആണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് അരങ്ങേറുക. പിങ്ക് ബോള്‍ ഫോര്‍മാറ്റിലാണ് മത്സരം നടക്കുക.

ഇന്ത്യ: Virat Kohli (Captain), Rohit Sharma, Mayank Agarwal, Shubman Gill, Cheteshwar Pujara, Ajinkya Rahane (Vice-captain), KL Rahul, Hardik Pandya, Rishabh Pant (wicket-keeper), Wriddhiman Saha (wicket-keeper), R Ashwin, Kuldeep Yadav, Axar Patel, Washington Sundar, Ishant Sharma, Jasprit Bumrah, Md. Siraj.

Previous articleയുവന്റസിന് തിരിച്ചടി, പരിശീലനത്തിനിടെ ബൊണൂചിക്ക് പരിക്ക്
Next articleഐഎസ്എൽ പ്ലേ ഓഫ്– ഫൈനൽ തീയ്യതികളറിയാം