യുവന്റസിന് തിരിച്ചടി, പരിശീലനത്തിനിടെ ബൊണൂചിക്ക് പരിക്ക്

20201206 010157
Credit: Twitter

ചാമ്പ്യൻസ് ലീഗിൽ എഫ്സി പോർട്ടോയെ നേരിടാൻ ഇന്നിറങ്ങുന്ന യുവന്റസിന് തിരിച്ചടി. പ്രതിരോധ താരം ലിയൊനാർഡോ ബൊണൂചിക്കാണ് പരിശീലനത്തിനിടെ പരിക്കേറ്റത്. ഇറ്റലിയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ അനുസരിച്ച് 20 ദിവസത്തോളം താരം കളത്തിന് പുറത്തിരിക്കേണ്ടി വരും.

ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനായി പോർച്ചുഗല്ലിലേക്ക് യുവന്റസിനൊപ്പം ബൊണൂചിയും യാത്ര ചെയ്തിരുന്നു. ക്വാഡ്രാഡോ, ആർതർ മെലോ എന്നിവർക്ക് പിന്നാലെയാണ് ബൊണൂചിയും പരിക്കേറ്റ് പുറത്തിരിക്കുന്നത്. അതേ സമയം പരിശീലകൻ ആന്ദ്രെ പിർലോയ്ക്ക് ഡിലിറ്റ്,ഡെമിറാൾ, കെയ്ല്ലിനി എന്നിവർ ഓപ്ഷനായിട്ടുണ്ട്. ഇറ്റലിയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ അനുസരിച്ച് മൊറാട്ടയും വെസ്റ്റൺ മക്കെന്നിയും പൂർണമായും മാച്ച് ഫിറ്റ്നസ് നേടിയിട്ടില്ല.

Previous article“എമ്പപ്പെ ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും ലെവലിൽ എത്തും”
Next articleഉമേഷ് യാദവ് ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുന്നു