45 റൺസ് വിജയവുമായി ഇന്ത്യ തുടങ്ങി

Indiau19

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 45 റൺസ് വിജയവുമായി ഇന്ത്യന്‍ അണ്ടര്‍ 19 ടീം തങ്ങളുടെ ലോകകപ്പ് പര്യടനം ആരംഭിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 232 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ദക്ഷിണാഫ്രിക്കയെ 187 റൺസിനൊതുക്കിയാണ് ടീമിന്റെ വിജയം.

5 വിക്കറ്റ് നേടിയ വിക്കി ഒസ്ട്വാലും 4 വിക്കറ്റ് നേടിയ രാജ് ബാവയുമാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്. 65 റൺസുമായി ദേവാള്‍ഡ് ബ്രെവിസ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍ ആയി.

നേരത്തെ ഇന്ത്യന്‍ നായകന്‍ യഷ് ദുൽ ആണ് 82 റൺസ് നേടി ഇന്ത്യയുടെ ബാറ്റിംഗിനെ മുന്നോട്ട് നയിച്ചത്.