ആന്‍ഡ്രൂ ടൈ ഗ്ലൗസെസ്റ്റര്‍ഷെയറിലേക്ക്

ഇംഗ്ലീഷ് കൗണ്ടി ടീമായ ഗ്ലൗസെസ്റ്റര്‍ഷയര്‍ ബിഗ് ബാഷ് താരം ആന്‍ഡ്രൂ ടൈയുമായി കരാറിലായി. ടീമിന്റെ ഔദ്യോഗിക വെബ് സൈറ്റിലാണ് വിവരം പുറത്ത് വിട്ടത്. 31 വയസ്സുകാരന്‍ താരം 2017 മുതല്‍ കൗണ്ടിയുമായി സഹകരിച്ച് വരികയാണ്. കഴിഞ്ഞ സീസണില്‍ ഗ്ലൗസെസ്റ്റര്‍ഷയറിനു വേണ്ടി 18 വിക്കറ്റുകളാണ് ടൈ നേടിയത്. ജൂലായ് 6നു ആരംഭിക്കുന്ന ടി20 ബ്ലാസ്റ്റിനു വേണ്ടിയാണ് താരത്തെ കൗണ്ടി ടീം സ്വന്തമാക്കിയിരിക്കുന്നത്.

നിലവില്‍ ബിഗ് ബാഷില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനു വേണ്ടി കളിക്കുന്ന താരം ഐപിഎലിലും കളിച്ചിട്ടുണ്ട്. ഐപിഎലില്‍ ഹാട്രിക്ക് ഉള്‍പ്പെടെയുള്ള നേട്ടം വഴിയാണ് താരം കൂടുതല്‍ ശ്രദ്ധേയനാകാന്‍ തുടങ്ങിയത്. ഇംഗ്ലണ്ടിനെതിരെ ഏകദിനങ്ങളില്‍ കളിക്കാന്‍ ഒരുങ്ങുകയാണ് ഈ ഓസ്ട്രേലിയന്‍ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസയ്യദ് മുഷ്താഖ് അലി ട്രോഫി: ആന്ധ്രയ്ക്കെതിരെ കേരളം ബാറ്റ് ചെയ്യുന്നു
Next articleഭൂട്ടാൻ താരങ്ങളെ ലക്ഷ്യമിട്ട് മിനേർവ