സയ്യദ് മുഷ്താഖ് അലി ട്രോഫി: ആന്ധ്രയ്ക്കെതിരെ കേരളം ബാറ്റ് ചെയ്യുന്നു

സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റില്‍ മൂന്നാം മത്സരത്തില്‍ കേരളം ബാറ്റ് ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്ക് വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നേടിയ ആന്ധ്ര ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടാണ് മൂന്നാം മത്സരത്തിലേക്ക് കേരളം എത്തുന്നത്.

കേരളത്തിന്റെ മത്സരത്തിനു മുമ്പ് നടന്ന മത്സരത്തിനിടെ ഉടലെടുത്ത തര്‍ക്കത്തിനെത്തുടര്‍ന്ന് ഒരു മണിക്കൂറിലധികം വൈകിയാണ് കേരളത്തിന്റെ മത്സരം തുടങ്ങിയത്. കര്‍ണ്ണാടകയും ഹൈദ്രാബാദും തമ്മിലുള്ള മത്സരത്തിനിടെയാണ് ബൗണ്ടറി ലൈനിലെ ഒരു തെറ്റായ തീരുമാനം പിന്നീട് വലിയ വിവാദമായി മാറിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപി എസ് ജി മിഡ്ഫീൽഡറെ ലോണിൽ സ്വന്തമാക്കി ബാഴ്സലോണ
Next articleആന്‍ഡ്രൂ ടൈ ഗ്ലൗസെസ്റ്റര്‍ഷെയറിലേക്ക്