ഭൂട്ടാൻ താരങ്ങളെ ലക്ഷ്യമിട്ട് മിനേർവ

ഭൂട്ടാൻ ദേശീയ ടീമിലെ താരങ്ങളെ ടീമിലെത്തിക്കാൻ മിനേർവ എഫ്‌സി. തിമ്പു സിറ്റി ക്ലബിലെ കളിക്കാരനായ ജിഗ്മെ ത്ഷെറിങ് ഡോർജി, നിമാ വാങ്‌ടി എന്നീ താരണങ്ങളെയാണ് മിനേർവ ട്രയൽസിനായി ക്ഷണിച്ചിരിക്കുന്നത്. ഭൂട്ടാൻ സെൻസേഷൻ ചെഞ്ചോ നിലവിൽ മിനേർവയിൽ കളിക്കുന്നുണ്ട്, മികച്ച ഫോമിലുള്ള ചെഞ്ചൊയുടെ മികവിൽ നിലവിൽ ഐലീഗിൽ ഒന്നാമതാണ് മിനേർവ. ചെഞ്ചൊയുടെ മികച്ച ഫോം തന്നെയാണ് മിനേർവ മാനേജ്‌മെന്റിനെ വീണ്ടും ഭൂട്ടാൻ താരങ്ങളിലേക്ക് ശ്രദ്ധ തിരിപ്പിച്ചത് .

നിലവിൽ 6 വിദേശ കളിക്കാരെ മാത്രമേ ഐലീഗ് നിയമപ്രകാരം ഒരു ടീമിൽ ഉൾപ്പെടുത്താൻ കഴിയു. ഒരു ജാപ്പനീസ് താരം ഈ മാസം അവസാനത്തോടെ ടീം വിടുന്നതിനാൽ ഒഴിവു വരുന്ന സ്ഥാനത്തേക്കാണ് ഭൂട്ടാൻ താരങ്ങളെ മിനേർവ ക്ഷണിച്ചിരിക്കുന്നത്. എന്തായാലും രണ്ടിൽ ഒരു താരത്തിന് മാത്രമേ ടീമിൽ ഇടം നേടാൻ കഴിയു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആന്‍ഡ്രൂ ടൈ ഗ്ലൗസെസ്റ്റര്‍ഷെയറിലേക്ക്
Next articleആദ്യം വെടിക്കെട്ട്, പിന്നെ തകര്‍ച്ച, കേരളം 120നു ഓള്‍ഔട്ട്