ഇന്ത്യയ്ക്കെതിരെ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റുകള്‍ കളിക്കുന്നത് ഓസ്ട്രേലിയയ്ക്ക് തന്നെ തിരിച്ചടിയായേക്കും

- Advertisement -

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ ചരിത്രപരമായ ഡേ നൈറ്റ് ടെസ്റ്റ് കളിച്ച് ആധികാരിക വിജയം നേടിയ ശേഷം ടീം ഇനിയും പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ഇന്ത്യ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കണമെന്നാണ് ഓസ്ട്രേലിയന്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പുതിയ ആളാണ് ഇയാന്‍ ചാപ്പല്‍.

2020-21 പരമ്പരയില്‍ ഇന്ത്യയ്ക്കെതിരെ രണ്ട് ഡേ നൈറ്റ് ടെസ്റ്റ് കളിച്ചാല്‍ അത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയാകുമെന്നാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ കൂടിയായ ഇയാന്‍ ചാപ്പല്‍ പറയുന്നത്. ഇന്ത്യയുടെ ബൗളിംഗ് നിര കരുത്തുറ്റതാണെന്നതാണ് ഇതിന് കാരണമായി ചാപ്പല്‍ പറഞ്ഞത്.

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈ നീക്കം അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് ചാപ്പല്‍ പറയുന്നത്. രണ്ട് പിങ്ക് ബോള്‍ ടെസ്റ്റെന്ന ആശയത്തോട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയ്ക്കും എതിരഭിപ്രായമാണുള്ളത്. എന്നാല്‍ ഓരോ പരമ്പരയിലും ഒരു ടെസ്റ്റെങ്കിലും ഡേ നൈറ്റ് ആവണമെന്ന് ഗാംഗുലിയ്ക്ക് അഭിപ്രായമുണ്ട്.

Advertisement