ഹെഡ് കസറി, പാക്കിസ്ഥാനെതിരെ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെ ലാഹോര്‍ ഏകദിനത്തിൽ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. പ്രധാന താരങ്ങളില്ലാതെ ഇറങ്ങുന്ന ഓസ്ട്രേലിയയ്ക്കായി ഓപ്പണറായി ഇറങ്ങി ശതകം നേടിയ ട്രാവിസ് ഹെഡിന്റെയും അര്‍ദ്ധ ശതകം നേടിയ ബെന്‍ മക്ഡര്‍മട്ടിന്റെയും പ്രകടനം ആണ് മികച്ച് നിന്നത്. 313 റൺസാണ് 7 വിക്കറ്റ് നഷ്ടത്തിൽ ടീം നേടിയത്.

ഒന്നാം വിക്കറ്റിൽ ഫിഞ്ചും ഹെഡും ചേര്‍ന്ന് 110 റൺസാണ് നേടിയത്. ഇതിൽ 23 റൺസ് മാത്രമായിരുന്നു ഫിഞ്ചിന്റെ സംഭാവന. മക്ഡ‍ർമട്ടിനൊപ്പം 61 റൺസ് കൂടി രണ്ടാം വിക്കറ്റിൽ നേടിയ ശേഷം ഹെഡ് മടങ്ങുമ്പോള്‍ 72 പന്തിൽ നിന്ന് 101 റൺസ് നേടിയ താരം 12 ഫോറും 3 സിക്സുമാണ് നേടിയത്.

അധികം വൈകാതെ മക്ഡര്‍മട്ട് 55 റൺസ് നേടി പുറത്തായി. 47 റൺസ് ആറാം വിക്കറ്റിൽ നേടി സ്റ്റോയിനിസ്(26) – കാമറൺ ഗ്രീന്‍ കൂട്ടുകെട്ട് ഓസ്ട്രേലിയയെ 250 റൺസിന് മേലെ എത്തിക്കുകയായിരുന്നു. കാമറൺ ഗ്രീന്‍ പുറത്താകാതെ 40 റൺസ് നേടി.