രാജസ്ഥാന് മുന്നിൽ വിറച്ചെങ്കിലും അവസാനം ഗോകുലം കേരള തിരിച്ചുവന്നു

ഇന്ന് രാജസ്ഥാൻ യുണൈറ്റഡിനെ ഐ ലീഗിൽ നേരിട്ട ഗോകുലം കേരള 90ആം മിനുട്ട് വരെ ഒരു ഗോളിന് പിറകിലായിരുന്നു. അവിടെ നിന്നാണ് ഗോകുലം സമനില നേടിയത്. ഇന്ന് ആദ്യ പകുതിയിൽ 27ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെയാണ് രാജസ്ഥാൻ ലീഡ് നേടിയത്. ജഹനോവ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ആദ്യ പകുതിക്ക് ശേഷം 66ആം മിനുട്ടിൽ രാജസ്ഥാൻ താരം ഒമർ ചുവപ്പ് കണ്ട് പുറത്തായി‌. ഇത് ഗോകുലത്തെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു.
Dsc 3053
സബ്ബായി എത്തിയ റൊണാൾഡ് സിങ് ആണ് സമനില ഗോൾ നേടിയത്. 90ആം മിനുട്ടിലായിരുന്നു ഈ ഗോൾ. പിന്നീട് 6 മിനുട്ട് കിട്ടിയ ഇഞ്ച്വറി ടൈമിൽ ഗോകുലം ഗോളിനായി ആഞ്ഞു ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഒന്നാമത് എത്താനുള്ള അവസരം ആണ് ഗോകുലം കേരളക്ക് ഈ സമനിലയോടെ നഷ്ടമായത്. 7 മത്സരങ്ങൾ കഴിഞ്ഞപ്പോൾ പരാജയം അറിയാത്ത ഗോകുലം 15 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. 16 പോയിന്റുമായി മൊഹമ്മദൻസ് ആണ് ഒന്നാമത് ഉള്ളത്.