ടി20യില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്നത് പ്രയാസകരം – വാഷിംഗ്ടണ്‍ സുന്ദര്‍

ടി20 ക്രിക്കറ്റില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്നത് സ്പിന്നറെ സംബന്ധിച്ച് വളരെ പ്രയാസമേറിയ കാര്യമാണെന്ന് അഭിപ്രായപ്പെട്ട് വാഷിംഗ്ടണ്‍ സുന്ദര്‍. റിസ്റ്റ് സ്പിന്നറെ അപേക്ഷിച്ച് ഫിംഗര്‍ സ്പിന്നര്‍ക്ക് അത് കൂടുതല്‍ പ്രയാസകരമാണെന്നും വാഷിംഗ്ടണ്‍ സുന്ദര്‍ അഭിപ്രായപ്പെട്ടു.

ടി20യില്‍ അത് വളരെ പ്രയാസമേറിയ കാര്യമാണ്. ശരിയായ ലെംഗ്ത്തില്‍ പന്തെറിയുക പ്രയാസമാണ്, വളരെ കടുപ്പമേറിയ പണിയാമെങ്കിലും തനിക്ക് അത് വളരെ ആവേശകരമായ ഒന്നായാണ് ഈ വെല്ലുവിളിയെ കുറിച്ച് തോന്നിയിട്ടുള്ളതെന്നും വാഷിംഗ്ടണ്‍ സുന്ദര്‍ പറഞ്ഞു.

താന്‍ എന്നും ഈ ദൗത്യം ആസ്വദിച്ചിട്ടേയുള്ളുവെന്നും സുന്ദര്‍ വെളിപ്പെടുത്തി.

Previous articleഒഡീഷയെയും തോൽപ്പിച്ച് ബെംഗളൂരു എഫ് സി ലീഗിൽ ഒന്നാമത്
Next articleഇംഗ്ലണ്ട് ഇതിഹാസം ബോബ് വില്ലിസ് അന്തരിച്ചു