ഇംഗ്ലണ്ട് ഇതിഹാസം ബോബ് വില്ലിസ് അന്തരിച്ചു

ഇംഗ്ലണ്ടിന് വേണ്ടി 1970കളിലും 80കളിലും ക്രിക്കറ്റ് കളിച്ചിരുന്ന ഇതിഹാസ താരം ബോബ് വില്ലിസ് അന്തരിച്ചു. അസുഖം മൂലം 70ാം വയസ്സിലാണ് വില്ലിസിന്റെ അന്ത്യം.

ഇംഗ്ലണ്ടിന് വേണ്ടി 1971-84 വരെയുള്ള കാലഘട്ടത്തിലാണ് വില്ലിസ് കളിച്ചത്. 90 ടെസ്റ്റുകളും 64 ഏകദിനങ്ങളും ഇംഗ്ലണ്ടിനായി താരം കളിച്ചിട്ടുണ്ട്. 18 ടെസ്റ്റുകളില്‍ ടീമിന്റ നായകനായിട്ടുള്ള കളിച്ചിട്ടുള്ള താരം 325 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.

കൗണ്ടിയില്‍ സറേയ്ക്കും വാര്‍വിക്ക്ഷയറിനും വേണ്ടി കളിച്ചിട്ടുള്ള താരം 1981ലെ ആഷസ് പരമ്പരയില്‍ 43 വിക്കറ്റുകളാണ് നേടിയത്.

Previous articleടി20യില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്നത് പ്രയാസകരം – വാഷിംഗ്ടണ്‍ സുന്ദര്‍
Next articleലണ്ടന്‍ സ്പിരിറ്റിനെ നയിക്കുക ഓയിന്‍ മോര്‍ഗനും ഹീത്തര്‍ നൈറ്റും