ഒഡീഷയെയും തോൽപ്പിച്ച് ബെംഗളൂരു എഫ് സി ലീഗിൽ ഒന്നാമത്

ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി. ഇന്ന് പൂനെയിൽ വെച്ച് നടന്ന മത്സരത്തിൽ ഒഡീഷ എഫ് സിയെ പരാജയപ്പെടുത്തിയാണ് ബെംഗളൂരു ലീഗിൽ ഒന്നാമത് എത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരു എഫ് സിയുടെ ഇന്നത്തെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ബെംഗളൂരു ഗോൾ പിറന്നത്.

കളിയുടെ 36ആം മിനുട്ടിൽ യുവാനൻ ഗോൺസാലസ് ആണ് ബെംഗളൂരുവിനായി ഗോൾ നേടിയത്. ആ ഗോൾ ഡിഫൻഡ് ചെയ്ത് കൊണ്ട് കളി ജയിക്കാൻ ബെംഗളൂരുവിനായി. അവസാന നാലു മത്സരങ്ങൾക്കിടയിലെ ബെംഗളൂരുവിന്റെ മൂന്നാം ജയമാണിത്. ലീഗിൽ ഇതുവരെ ബെംഗളൂരു പരാജയം അറിഞ്ഞിട്ടില്ല. മലയാളി താരം ആശിഖ് കുരുണിയൻ ഇന്ന് ബെംഗളൂരു എഫ് സിക്കു വേണ്ടി 90 മിനുട്ടും കളിച്ചു.

ഈ വിജയത്തോടെ ബെംഗളൂരുവിന് ലീഗിൽ ഏഴു മത്സരങ്ങളിൽ നിന്ന് 13 പോയന്റായി. 6 പോയന്റ് മാത്രമുള്ള ഒഡീഷ ആറാം സ്ഥാനത്താണ്.

Previous articleവിന്‍ഡീസിനെതിരെ സഞ്ജു സാംസണ്‍ ഓപ്പണ്‍ ചെയ്യണം
Next articleടി20യില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്നത് പ്രയാസകരം – വാഷിംഗ്ടണ്‍ സുന്ദര്‍