ഇന്ത്യയുടെ ശക്തി ക്ഷയിച്ചു, രോഹിത്തിന്റെ അഭാവം നിര്‍ഭാഗ്യം – ദാവിദ് മലന്‍

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യയുടെ ശക്തി ക്ഷയിച്ചുവെന്ന് പറഞ്ഞ് ഇംഗ്ലണ്ട് താരം ദാവിദ് മലന്‍. രോഹിത് ശര്‍മ്മയുടെ അഭാവം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായ നിര്‍ഭാഗ്യകരമായ സംഭവം ആണെന്നും നായകനെ നഷ്ടപ്പെടുമ്പോള്‍ തന്നെ ടീമിന് തങ്ങളുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനെ കൂടിയാണ് നഷ്ടമാകുന്നതെന്നും അതിൽ നിന്ന് കരകയറുക ഇന്ത്യയ്ക്ക് പ്രയാസകരമാകുമെന്നും മലന്‍ സൂചിപ്പിച്ചു.

രോഹിത് ശര്‍മ്മ കോവിഡ് മുക്തി നേടി ഫിറ്റല്ലാത്തതിനാൽ തന്നെ മാറ്റി വെച്ച അഞ്ചാം ടെസ്റ്റിൽ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത്തിന് പകരം ഓപ്പണിംഗിൽ ആരെന്ന ചോദ്യവും ഇന്ത്യയ്ക്ക് മുന്നിൽ ഉയരുന്നുണ്ട്.