രസംകൊല്ലിയായി മഴ, ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള ഏക ടെസ്റ്റ് സമനിലയിൽ

Sports Correspondent

Southafricaengland
Download the Fanport app now!
Appstore Badge
Google Play Badge 1

നാലാം ദിവസം ബഹുഭൂരിപക്ഷം സമയവും മഴ കാരണം കളി തടസ്സപ്പെട്ട ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക വനിത ഏക ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 181/5 എന്ന നിലയിൽ എത്തിയപ്പോള്‍ ആണ് മഴ വില്ലനായി എത്തിയത്.

ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 284 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 417/8 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 64/4 എന്ന നിലയിലേക്ക് വീണപ്പോള്‍ ഇംഗ്ലണ്ടിന് വിജയ പ്രതീക്ഷയുണ്ടായെങ്കിലും ലിസെല്ലേ ലീ(36), മാരിസാനെ കാപ്പ്(43*), തുമി സേഖുഖുനേ(33*) എന്നിവര്‍ പൊരുതി നിന്നപ്പോള്‍ മഴ കൂടിയെത്തി മത്സരം സമനിലയിലേക്ക് എത്തിക്കുകയായിരുന്നു.

ലീയും തുമിയും അഞ്ചാം വിക്കറ്റിൽ 54 റൺസ് നേടിയപ്പോള്‍ ആറാം വിക്കറ്റിൽ തുമിയും കാപ്പും ചേര്‍ന്ന് നിര്‍ണ്ണായകമായ 63 റൺസാണ് നേടിയത്.