ഈ മത്സരത്തില്‍ ടോസിന് വലിയ പ്രസക്തിയില്ലായിരുന്നു – കോഹ്‍ലി

Rootkohli

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിലെ കൂറ്റന്‍ വിജയത്തില്‍ ടോസിന് വലിയ പ്രസക്തിയില്ലായിരുന്നുവെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന്റെ വിജയം ആണ് ഇന്ത്യ കരസ്ഥമാക്കിയത്. പിച്ചില്‍ ആദ്യ ദിവസം മുതല്‍ സ്പിന്നര്‍മാര്‍ക്ക് പിന്തുണയുണ്ടായിരുന്നുവെന്നും ആദ്യ ടെസ്റ്റില്‍ ആദ്യ രണ്ട് ദിവസം ബൗളര്‍മാര്‍ക്ക് കാര്യമായ ഒരു മെച്ചവും ഇല്ലായിരുന്നുവെന്ന് കോഹ്‍ലി സൂചിപ്പിച്ചു. ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ടാം മത്സരത്തില്‍ ഇന്ത്യയും അതാണ് ചെയ്തതെങ്കിലും പിച്ചില്‍ ബൗളര്‍മാര്‍ക്ക് മികച്ച പിന്തുണയുണ്ടായിരുന്നുവെന്ന് കോഹ്‍ലി പറഞ്ഞു. രണ്ടാം ഇന്നിംഗ്സ് പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യ 300ന് അടുത്ത് റണ്‍സാണ് നേടിയതെന്നും അതിനാല്‍ തന്നെ ബാറ്റ്സ്മാന്മാര്‍ക്കും അവസരം ഉണ്ടായിരുന്നുവെന്ന് വേണം കരുതുവാനെന്ന് ഇന്ത്യന്‍ നായകന്‍ സൂചിപ്പിച്ചു.

ആദ്യ സെഷന്‍ മുതല്‍ ഇരു ടീമിനും തുല്യമായ സാധ്യതയായിരുന്നുവെന്ന് കോഹ്‍ലി പറഞ്ഞു.

Previous articleസമനിലയിൽ ആദ്യ പകുതി
Next articleനാണക്കേടുമായി കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരബാദിനെതിരെ വൻ തോൽവി