സമനിലയിൽ ആദ്യ പകുതി

20210216 201201

ഐ എസ് എല്ലിലെ പതിനെട്ടാം മത്സരത്തിൽ ഹൈദരാബാദിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ സമനിലയിൽ നിൽക്കുകയാണ്. ഇരു ടീമുകൾക്കും ആദ്യ പകുതിയിൽ ഗോളൊന്നും നേടാൻ ആയില്ല‌. നിരവധി മാറ്റങ്ങളുമായി ഇറങ്ങിയത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് അധികം അവസരങ്ങൾ ആദ്യ പകുതിയിൽ സൃഷ്ടിച്ചില്ല. ഗാരി ഹൂപ്പറിന്റെ ഒരു ഷോട്ട് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് അവസരം എന്ന് പറയാൻ ഉണ്ടായത്.

ആ ഷോട്ട് കട്ടിമണി തട്ടിയകറ്റുകയും ചെയ്തു. 39ആം മിനുട്ടിൽ പ്രശാന്തിനും ഒരു അവസരം കിട്ടിയിരുന്നു. ഗോൾ ലൈനിന് ഒരുപാട് മാറി നിന്നിരുന്ന കട്ടിമണിയെ മറികടന്ന് ഗോളടിക്കാൻ പക്ഷെ പ്രശാന്തിനായില്ല. ഹൈദരാബാദും വലിയ അവസരങ്ങൾ ഒന്നും ആദ്യ പകുതിയിൽ സൃഷ്ടിച്ചില്ല. ആൽബിനോ ഗോമസിന്റെ ഒരു അബദ്ധം ഹൈദരബാദിന് ഒരു അവസരം കിട്ടി എങ്കിലും കോസ്റ്റ ബ്ലാസ്റ്റേഴ്സിന്റെ രക്ഷയ്ക്ക് എത്തി.

Previous articleതോൽക്കാൻ മനസ്സിലാത്തവൻ! സാഷയുടെ വെല്ലുവിളി അതിജീവിച്ച് ജ്യോക്കോവിച്ച് സെമിയിൽ!
Next articleഈ മത്സരത്തില്‍ ടോസിന് വലിയ പ്രസക്തിയില്ലായിരുന്നു – കോഹ്‍ലി