32 റൺസ് നേടുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടം, രക്ഷകനായി ലാഥം, 118 റൺസ് വിജയം നേടി ന്യൂസിലാണ്ട്

നെതര്‍ലാണ്ട്സിനെതിരെ രണ്ടാം ഏകദിനത്തിൽ 118 റൺസിന്റെ വിജയം നേടി ന്യൂസിലാണ്ട്. ഒരു ഘട്ടത്തിൽ 32 റൺസ് നേടുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായ ന്യൂസിലാണ്ടിനെ ടോം ലാഥം നേടിയ ശതകം ആണ് മുന്നോട്ട് നയിച്ചത്.

ലാഥം 140 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 41 റൺസുമായി ഡഗ്ഗ് ബ്രേസ്വെല്ലും ആതിഥേയര്‍ക്കായി തിളങ്ങിയാണ് ടീമിനെ 264/9 എന്ന സ്കോറിലേക്ക് എത്തിച്ചത്. നെതര്‍ലാണ്ട്സിന് വേണ്ടി ലോഗന്‍ വാന്‍ ബീക്ക് നാലും ഫ്രെഡ് ക്ലാസ്സന്‍ 3 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാണ്ട്സ് 146 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ മൈക്കൽ ബ്രേസ്വെൽ മൂന്നും ഇഷ് സോധി, കൈല്‍ ജാമിസൺ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.