സഞ്ജുവും സംഘവും ആദ്യം ബാറ്റ് ചെയ്യണം, ടോസ് നേടി മുംബൈ

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ്. മുംബൈ നിരയിൽ മാറ്റമൊന്നുമില്ല. ആദ്യ മത്സരത്തിൽ ടീമിന് പരാജയം ആയിരുന്നു ഫലം.

അതേ സമയം സൺറൈസേഴ്സിനെതിരെ തകര്‍പ്പന്‍ വിജയം നേടിയ രാജസ്ഥാന്‍ നിരയിൽ ഒരു മാറ്റമാണുള്ളത്. നഥാന്‍ കോല്‍ട്ടര്‍ നൈലിന് പകരം നവ്ദീപ് സൈനി ടീമിലേക്ക് എത്തുന്നു.