ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ കടുപ്പമേറിയത് – ടിം സൗത്തി

- Advertisement -

ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ കടുപ്പമേറിയതാണെന്നും ഇംഗ്ലണ്ട് ടീമിന് ഈ സാഹചര്യങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുവാനാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലെന്നും അതിനാല്‍ തന്നെ ന്യൂസിലാണ്ടിന് ഏറെ പ്രയത്നിക്കേണ്ടി വരുമെന്ന് പറഞ്ഞ് ന്യൂസിലാണ്ട് പേസര്‍ ടിം സൗത്തി.

ഇംഗ്ലണ്ട് നിരയില്‍ ഒരു പറ്റം യുവതാരങ്ങളുണ്ടെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങളുടെ മുദ്ര പതിപ്പിക്കുവാനായി വെമ്പല്‍ കൊള്ളുന്ന ഈ താരങ്ങള്‍ മിന്നും പ്രകടനം പുറത്തെടുക്കുവാന്‍ ശ്രമിക്കുക കൂടി ചെയ്യുമ്പോള്‍ ന്യൂസിലാണ്ടും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആവേശകരമായി മാറുമെന്ന് സൗത്തി പറഞ്ഞു.

നീല്‍ വാഗ്നര്‍ പറഞ്ഞത് പോലെ താനും ഈ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള വാംഅപ്പ് മത്സരങ്ങളായല്ല ഇംഗ്ലണ്ട് പരമ്പരയെ കാണുന്നതെന്നും ഇതും ന്യൂസിലാണ്ടിനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള പരമ്പരയാണെന്ന് സൗത്തി പറഞ്ഞു.

Advertisement