കൊളംബിയയിൽ വെച്ച് കോപ അമേരിക്ക മത്സരങ്ങൾ നടക്കില്ല, പുതിയ വേദി ഉടൻ

Gettyimages 1318950617
- Advertisement -

അടുത്ത മാസം നടക്കേണ്ട കോപ അമേരിക്ക ടൂർണമെന്റ് പ്രതിസന്ധിയിൽ ആയിരിക്കുകയാണ്‌. അർജന്റീനയും കൊളംബിയയും ചേർന്നായിരുന്നു കോപ അമേരിക്ക ടൂർണമെന്റ് നടത്തേണ്ടിയിരുന്നത്. എന്നാൽ കൊളംബിയയിൽ ആഭ്യന്തര പ്രക്ഷോഭം നടക്കുന്നതിനാൽ അവിടെ കളി നടത്താൻ ആകില്ല എന്ന് കൊളംബിയൻ ഗവൺമെന്റ് അറിയിച്ചു. കോപ അമേരിക്ക ടൂർണമെന്റ് നവംബറിലേക്ക് മാറ്റാൻ കൊളംബിയ അപേക്ഷിച്ചു എങ്കിലും ലാറ്റിനമേരിക്കൻ അസോസിയേഷൻ ആ അപേക്ഷ തള്ളി.

ജൂൺ 13 മുതൽ ആണ് കോപ അമേരിക്ക നടക്കുന്നത്. കൊളംബിയയിൽ നടക്കേണ്ടിയുരുന്ന മത്സരങ്ങൾ എവിടെ നടക്കും എന്ന് ഉടനെ പ്രഖ്യാപിക്കും എന്ന് അധികൃതർ അറിയിച്ചു. ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു, വെനിസ്വേല എന്നീ ടീമുകൾ ഉള്ള ഗ്രൂപ്പിലെ മത്സരങ്ങൾക്കാണ് പുതിയ വേദി വേണ്ടത്. അർജന്റീന, ഉറുഗ്വേ, ചിലി, പരാഗ്വേ, ബൊളീവിയ എന്നിവരാണ് ഗ്രൂപ്പ് എയിൽ ഉള്ളത്. ഇവർ അർജന്റീനയിൽ വെച്ചാകും ഗ്രൂപ്പ് മത്സരങ്ങൾ കളിക്കുക

Advertisement