ബാഴ്സലോണയുടെ നെറ്റോയെ എവർട്ടൺ വാങ്ങിയേക്കും

20210521 120950
- Advertisement -

ബാഴ്സലോണയുടെ രണ്ടാം ഗോൾ കീപ്പർ ആയ നെറ്റോയെ വിൽക്കാൻ ക്ലബ് കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോ മുതൽ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ നെറ്റോയെ സ്വന്തമാക്കാനായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടൺ രംഗത്ത് ഉണ്ട് എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നെറ്റോയ്ക്ക് വേണ്ടി 16 മില്യണോളമാണ് ബാഴ്സലോണ ആവശ്യപ്പെടുന്നത്.

ടെർ സ്റ്റേഗന്റെ അഭാവത്തിൽ ഈ സീസണിൽ കുറച്ച് മത്സരങ്ങൾ വല കാത്തു എങ്കിലും അത്ര നല്ല പ്രകടനമല്ല നെറ്റോ ബാഴ്സയിൽ നടത്തിയത്. അതാണ് നെറ്റീയെ വിൽക്കാൻ ബാഴ്സ തീരുമാനിക്കാൻ കാരണം. നെറ്റോ അവസരങ്ങൾ കുറവായത് കൊണ്ട് ക്ലബ് വിടാൻ ആഗ്രഹിക്കുന്നുമുണ്ട്. വലൻസിയയിൽ നിന്ന് വന്ന നെറ്റോയ്ക്ക് വേണ്ടി വലൻസിയയിയും രംഗത്ത് ഉണ്ട്. നെറ്റോയെ വിൽക്കുക ആണെങ്കിൽ പകരം ബാഴ്സലോണയുടെ തന്നെ യുവ താരമായ ഇനാകി പെന ആകും ബാഴ്സയയുടെ രണ്ടാം കീപ്പർ‌. ഇപ്പോൾ ടെർസ്റ്റേഗന് പരിക്ക് ആയതിനാൽ പ്രീസീസണിലും അടുത്ത സീസൺ തുടക്കത്തിലും പെന ആകും ബാഴ്സയുടെ വല കാക്കുക.

Advertisement