300 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കി ടിം സൗത്തി

Sports Correspondent

ന്യൂസിലാണ്ടിന് വേണ്ടി 300 ടെസ്റ്റ് വിക്കറ്റെന്ന നേട്ടം സ്വന്തമാക്കി ടിം സൗത്തി. ഇന്ന് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സില്‍ ഹാരിസ് സൊഹൈലിന്റെ വിക്കറ്റ് നേടിയാണ് ടിം സൗത്തി തന്റെ ഈ നേട്ടത്തിലേക്ക് എത്തിയത്. ഓപ്പണര്‍ ഷാന്‍ മസൂദിനെയും ടിം സൗത്തി തന്നെയായിരുന്നു ആദ്യം പുറത്താക്കിയത്.

ന്യൂസിലാണ്ട് ഇതിഹാസം റിച്ചാര്‍ഡ് ഹാഡ്‍ലി, ഡാനിയേല്‍ വെട്ടോറി എന്നിവരാണ് ന്യൂസിലാണ്ടിനായി ടെസ്റ്റില്‍ ടിം സൗത്തിയെക്കാള്‍ വിക്കറ്റുകള്‍ നേടിയ താരം. ഹാഡ്‍ലി 431 വിക്കറ്റുകളും വെട്ടോറി 361 വിക്കറ്റുമാണ് ന്യൂസിലാണ്ടിനായി നേടിയിട്ടുള്ളത്.