ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് മോഹൻ ബഗാൻ ഇന്ന് ചെന്നൈയിന് എതിരെ

Img 20201229 110732
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ എ ടി കെ മോഹൻ ബഗാൻ ചെന്നൈയിനെ നേരിടും. 2020 ഒന്നാം സ്ഥാനത്ത് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ആകും എ ടി കെ മോഹൻ ബഗാൻ ഇന്ന് ഇറങ്ങുക. മികച്ച ഫോമിൽ ഉള്ള ഡിഫൻസാണ് മോഹൻ ബഗാന്റെ കരുത്ത്. ഇതുവരെ ആയി ലീഗിൽ ആകെ മൂന്ന് ഗോളുകളാണ് എ ടി കെ വഴങ്ങിയത്. അത് മൂന്നും സെറ്റ് പീസിൽ നിന്നായിരുന്നു. ജിങ്കനും ടിരിയും അടങ്ങുന്ന ഡിഫൻസിനെ ഓപ്പൺ പ്ലേയിൽ തോൽപ്പിക്കാൻ ബീറ്റ് ചെയ്യാൻ ഇതുവരെ ആർക്കും ആയിട്ടില്ല.

ചെന്നൈയിൻ മറുവശത്ത് ഗോൾ അവസരങ്ങൾ മുതലാക്കാൻ ആവാത്തതിന്റെ പ്രശ്നതത്തിലാണ്. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് എതിരെ വഴങ്ങിയ സമനിലയിലും അതിനു മുന്നേയുള്ള മത്സരങ്ങളിലും എല്ലാം ചെന്നൈയിൻ ഒരുപാട് അവസരങ്ങളാണ് തുലച്ചത്. എ ടി കെ ഡിഫൻസിന് എതിരെ അവസരങ്ങൾ തുലച്ചാൽ പിന്നെ അവസരങ്ങൾ ലഭിക്കുക പ്രയാസം ആകും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.

Advertisement