ഓള്‍റൗണ്ട് പ്രകടനവുമായി തിസാര പെരേര, ശ്രീലങ്കയ്ക്ക് ആദ്യ ജയം

- Advertisement -

നാല് വിക്കറ്റ് 39 റണ്‍സ്, തിസാര പെരേരയുടെ ഈ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ ശ്രീലങ്കയ്ക്ക് ത്രിരാഷ്ട്ര പരമ്പരയില്‍ ആദ്യ ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേയെ തിസാര പെരേര(4 വിക്കറ്റ്), നുവാന്‍ പ്രദീപ്(3 വിക്കറ്റ്) എന്നിവര്‍ എറിഞ്ഞ് പിടിച്ചപ്പോള്‍ ടീം 198 റണ്‍സിനു ഓള്‍ഔട്ട് ആയി. -ബ്രണ്ടന്‍ ടെയിലര്‍ (58) മാത്രമാണ് സിംബാബ്‍വേയ്ക്കായി തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 44.5 ഓവറില്‍ 202/5 എന്ന സ്കോര്‍ നേടി വിജയിക്കുകയായിരുന്നു. കുശല്‍ പെരേര 49 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ കുശല്‍ മെന്‍ഡിസ്(36), ദിനേശ് ചന്ദിമല്‍(38*), തിസാര പെരേര(39*) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ ഒത്തുകൂടിയ ചന്ദിമല്‍-പെരേര കൂട്ടുകെട്ട് 57 റണ്‍സാണ് നേടിയത്. മൂന്ന് സിക്സ് നേടിയ പെരേര 26 പന്തില്‍ നിന്നാണ് 39 റണ്‍സ് നേടിയത്.

ബ്ലെസ്സിംഗ് മുസര്‍ബാനി സിംബാബ്‍വേയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. തിസാര പെരേരയാണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement