ഈ വിജയം അനിവാര്യമായിരുന്നു, പരമ്പരയുടനീളം ബൌളിംഗ് മികച്ചതായിരുന്നു – കുശൽ പെരേര

Srilanka
- Advertisement -

പരമ്പരയുടനീളം ശ്രീലങ്കയുടെ ബൌളിംഗ് മികച്ചതായിരുന്നുവെന്നും ആദ്യ രണ്ട് മത്സരങ്ങളിൽ ബാറ്റിംഗ് പിഴച്ചതാണ് ടീമിന് തിരിച്ചടിയായതെന്നും പറഞ്ഞ് ശ്രീലങ്കൻ നായകൻ കുശൽ പെരേര. ഈ വിജയം ടീമിന്റെ ആത്മവിശ്വാസത്തിന് അനിവാര്യമായിരുന്നുവെന്നും താരം പറഞ്ഞു. പെരേര നേടിയ ശതകത്തിന്റെയും ധനൻജയ ഡി സിൽവയുടെ അർദ്ധ ശതകം കൂടിയായപ്പോളാണ് ശ്രീലങ്ക മികച്ച സ്കോറിലേക്ക് നീങ്ങിയത്.

ബൌളർമാർ പതിവ് പോലെ കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ബംഗ്ലാദേശിനെ 189 റൺസിന് ഓൾഔട്ടാക്കി 97 റൺസിന്റെ വിജയം ആണ് ടീം കരസ്ഥമാക്കിയത്. ഫീൽഡിംഗ് മികച്ചതായിരുന്നുവെന്നും പിഴവ് പറ്റിയ ബാറ്റിംഗ് ശരിയാക്കിയപ്പോൾ വിജയം ടീമിനൊപ്പം നിന്നുവെന്നും താരം സൂചിപ്പിച്ചു.

Advertisement